

ബാലസോർ: പുതു തലമുറ ബാലിസ്റ്റിക് മിസൈൽ അഗ്നി പ്രൈം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീശയിലെ എ.പി.ജെ. അബ്ദുൽ കലാം ദ്വീപിലാണ് പരീക്ഷണം നടത്തിയത്.
പരീക്ഷണം പൂർണ വിജയമെന്ന് ഡിആർഡിഒ വ്യക്തമാക്കി. മിസൈലിന്‍റെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി നിർമാണ കാലഘട്ടത്തിൽ നടത്തിയ ട്രയലുകൾക്കു ശേഷം ആദ്യമായാണ് പ്രീ ഇൻഡക്ഷൻ ട്രയൽ നടത്തുന്നത്.
റഡാർ, ടെലിമെട്രി, ഇലകട്രോ -ഓപ്റ്റിക്കൽ ട്രാക്കിങ് സിസ്റ്റം എന്നിവയുടെ പ്രവർത്തനം ഉറപ്പാക്കുന്നതിനായിരുന്നു പരീക്ഷണം. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഡിആർഡിഒ സംഘത്തെ അഭിനന്ദിച്ചു.