
പൂർണം കുമാർ
ന്യൂഡൽഹി: പഞ്ചാബിൽ നിന്ന് അന്താരാഷ്ട്ര അതിർത്തി ലംഘിച്ചെന്നാരോപിച്ച് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. പൂർണം കുമാർ സാഹുവിനെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്കു കൈമാറി.
അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെ ഏപ്രിൽ 23 നാണ് ഇദ്ദേഹത്തെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തത്. ജോലിക്കിടെ തണൽ തേടി മരച്ചുവട്ടിൽ ഇരുന്നപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്.