ഏപ്രിൽ മാസം മുതൽ അസാധാരണ ചൂട്, വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം

രാജ്യത്തിന്‍റെ പടിഞ്ഞാറും കിഴക്കുമുള്ള ചില മേഖലകൾ ഒഴികെ എല്ലായിടത്തും ഈ സമയത്ത് ഉ‍യർന്ന താപനില പതിവിലേറെ കൂടുതലായിരിക്കും. കുറഞ്ഞ താപനിലയും പതിവിൽ കൂടുതലായിരിക്കും.
India to witness unusual heat

ഏപ്രിൽ മാസം മുതൽ അസാധാരണ ചൂട്, വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം

Updated on

ന്യൂഡൽഹി: രാജ്യത്താകമാനം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ പതിവിലേറെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ത്യയുടെ മധ്യ മേഖലയിലും കിഴക്കൻ മേഖലയിലും ഉഷ്ണതരംഗം ഇരട്ടിയാകുമെന്നും ഐഎംഡി പ്രവചിക്കുന്നു.

രാജ്യത്തിന്‍റെ പടിഞ്ഞാറും കിഴക്കുമുള്ള ചില മേഖലകൾ ഒഴികെ എല്ലായിടത്തും ഈ സമയത്ത് ഉ‍യർന്ന താപനില പതിവിലേറെ കൂടുതലായിരിക്കും. കുറഞ്ഞ താപനിലയും പതിവിൽ കൂടുതലായിരിക്കും.

സാധാരണഗതിയിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയത്ത് നാല് മുതൽ ഏഴ് വരെ ഉഷ്ണ തരംഗങ്ങളാണ് രാജ്യത്തുണ്ടാകാറുള്ളത്.

എന്നാൽ, ഈ വർഷം രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, തെലങ്കാന, ആന്ധ്ര പ്രദേശ്, കർണാടക, തമിഴ് നാട് എന്നിവിടങ്ങളിൽ ഇവയുടെ എണ്ണം കൂടുമെന്നാണ് മുന്നറിയിപ്പ്.

ഉത്തർ പ്രദേശും ഝാർഖണ്ഡും ഛത്തിസ്ഡും ഒഡീശയും അടക്കമുള്ള സംസ്ഥാനങ്ങളിൽ 10-11 ഉഷ്ണതരംഗങ്ങൾ വരെയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com