ഇന്ത്യ‌ ഉത്പാദിപ്പിച്ചത് 1.2 ലക്ഷം കോടിയുടെ സൈനിക ഉപകരണങ്ങൾ

ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന രാജ്യത്തെ പ്രതിരോധ നിർമാണ അവസരങ്ങളെപ്പറ്റിയുള്ള ദേശീയ സമ്മേളനത്തിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ വെളിപ്പെടുത്തൽ
india has increased   military hardwares and weapons  procurement

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

Updated on

ന്യൂഡൽഹി: രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ പ്രതിരോധിക്കാനും സൈനിക ശക്തി വർധിപ്പിക്കാനും ഇന്ത്യക്കുള്ളിലെ സ്രോതസുകളിൽ നിന്ന് 1,20,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങിയതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.

ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടത്തിയ, രാജ്യത്തെ പ്രതിരോധ നിർമാണ അവസരങ്ങളെപ്പറ്റിയുള്ള ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. യുദ്ധങ്ങളിൽ ഉപയോഗിക്കുന്ന ഡ്രോണുകളുടെ പ്രാധാന്യത്തെപ്പറ്റി സർക്കാരിനു ബോധ്യമുണ്ടെന്നും, അതിനുള്ള തയാറെടുപ്പിലാണെന്നും സിങ് വ്യക്തമാക്കി.

സുരക്ഷാ വെല്ലുവിളികളെ നേരിടാൻ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. 2021-22 വർഷത്തിൽ ഇന്ത്യയ്ക്കത്തു നിന്നുള്ള സ്രോതസുകളിലെ മൂലധനം 74,000 കോടിയായിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 1,20,000 കോടിയായി ഉയർന്നു.

2047 ആകുമ്പോഴേക്കും സൈനിക പ്രതിരോധ സംവിധാനങ്ങളുടെ ഉത്പാദനം വർധിപ്പിച്ച് ഇന്ത്യയെ ഒരു വികസിത രാജ്യമാക്കിത്തീർക്കുക എന്നതാണ് ലക്ഷ്യമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com