india issues travel advisory due to Iran-Israel conflict
ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്രകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്രകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും കേന്ദ്രസര്‍ക്കാർ
Published on

ന്യൂഡല്‍ഹി: ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. അത്യാവശ്യമല്ലാത്തെ യാത്ര ചെയ്യരുതെന്നാണ് നിർദേശം. ഇറാനിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും കേന്ദ്രസര്‍ക്കാറിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഇസ്രയേല്‍ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. മേഖലയിലെ സംഘര്‍ഷാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സമാനമായ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ ഇന്ത്യ ആശങ്കയറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി ഇരുകക്ഷികളും സംയമനം പാലിക്കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയും നയതന്ത്ര മാര്‍ഗത്തിലൂടെയും പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഹമാസിനെതിരെയും ഹിസ്ബുള്ള നേതാക്കളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്‍ രൂക്ഷമായ ആക്രമണം നടത്തിയത്.

logo
Metro Vaartha
www.metrovaartha.com