
agni prime missile from rail based mobile launcher
ന്യൂഡൽഹി: ഇന്ത്യ അഗ്നി പ്രൈം മിസൈലിന്‍റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ആദ്യമായാണ് റെയ്ൽ അടിസ്ഥാനത്തിനുള്ള മൊബൈൽ ലോഞ്ചർ സിസ്റ്റം വഴി ഇന്ത്യ വിക്ഷേപണം നടത്തുന്നത്. 2000 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് അഗ്നി പ്രൈം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
റെയ്ൽ ശൃംഖലയിലൂടെ എളുപ്പത്തിൽ നീങ്ങാനും കുറഞ്ഞ സമയം കൊണ്ട് വിക്ഷേപിക്കാനും സാധിക്കുന്ന സംവിധാനമാണിതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
ഡിആർഡിഒയും സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡും സൈന്യവും ചേർന്നാണ് ഈ പരീക്ഷണം പൂർത്തിയാക്കുന്നത്. ഇതിലൂടെ ഇന്ത്യ റെയ്ൽ അടിസ്ഥാനത്തിലുള്ള കാനിസ്റ്ററൈസ്ഡ് ലോഞ്ച് സിസ്റ്റം വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ചേർക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.