റാവൽപിണ്ടിയിൽ ഇന്ത്യ മിസൈലാക്രമണം നടത്തിയെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ

അട്ടാരി-വാഗ അതിർത്തി തുറന്നു; അഫ്ഗാനിസ്ഥാനിൽ നിന്നും ഡ്രൈ ഫ്രൂട്ട്സുമായി എത്തിയ 8 ട്രക്കുകൾ അതിർത്തി വഴി ഇന്ത്യയിലെത്തി
india launches missile attack on rawalpindi pakistan admits

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

File image

Updated on

ന്യൂഡൽഹി: റാവൽപിണ്ടി നുർ ഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണം നടത്തിയ വിവരം സൈനിക മേധാവിയാണ് തന്നെ അറിയിച്ചതെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെതുടർന്ന് അടച്ച ഇന്ത്യ - പാക് അതിർത്തിയായ അട്ടാരി - വാഗ ബോർഡർ തുറന്നു. 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അട്ടാരി-വാഗ ബോർഡർ തുറന്നത്. വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെ അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രമാണ് അതിർത്തി തുറന്നു നൽകിയത്.

അഫ്ഗാനിസ്ഥാനിൽ നിന്നു ഡ്രൈ ഫ്രൂട്ട്സുമായി എത്തിയ 8 ട്രക്കുകൾ അതിർത്തി വഴി ഇന്ത്യയിലെത്തി. കേന്ദ്രത്തിന്‍റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ-പാക് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ 150 ഓളം ചരക്ക് ലോറികൾ ലാഹോറിനും വാഗയ്ക്കുമിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com