ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ ഭീകരർക്കായി സംയുക്ത തെരച്ചിൽ

ഇന്ത്യയും നേപ്പാളും 1700 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്
india nepal joint border patrol

ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ ഭീകരർക്കായി സംയുക്ത തെരച്ചിൽ

Representative image

Updated on

ന്യൂഡൽഹി: അതിർത്തിയിൽ ഭീകരർക്കുവേണ്ടി ഇന്ത്യയും നേപ്പാളും സംയുക്തമായി തെരച്ചിൽ നടത്തുന്നതായി റിപ്പോർട്ടുകൾ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.

ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ സായുധ സേനയും ഇന്ത്യൻ സേനയും വെള്ളിയാഴ്ച സംയുക്ത പട്രോളിങ് നടത്തിയയെന്നാണ് വിവരം. ഇന്ത്യയും നേപ്പാളും 1700 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. ഇവിടുത്തെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും വനങ്ങളിലുമാണ് പരിശോധന നടത്തിയത്.

ഭീകരർക്കെതിരായ പോരാട്ടത്തിൽ നേപ്പാൾ തങ്ങൾക്കൊപ്പമാണെന്നും വളരെ അടുത്ത ബന്ധം പുലർത്തുന്നുവെന്നും എസ്എസ്ബി കമാൻഡർ ഗംഗാ സിങ് പറഞ്ഞു. ഇരു രാജ്യങ്ങളുമായുള്ള ഏകോപന യോഗങ്ങൾ എല്ലാവർഷവും നടക്കാറുണ്ടെന്നും അവർക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങൾ കൈമാറാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com