സലാൽ അണക്കെട്ട് തുറന്നു വിട്ട് ഇന്ത‍്യ; പാക്കിസ്ഥാൻ പ്രള‍യ ഭീതിയിൽ‌

ജമ്മു കശ്മീരിൽ തുടർച്ചയായി മഴ പെയ്യുന്ന സാഹചര‍്യമായതിനാലാണ് അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു വിട്ടത്
india opens salal dam shutter flood fear pakistan

സലാൽ അണക്കെട്ട് തുറന്നു വിട്ട് ഇന്ത‍്യ; പാക്കിസ്ഥാൻ പ്രള‍യ ഭീതിയിൽ‌

Updated on

ന‍്യൂഡൽഹി: ചെനാബ് നദിയിൽ സ്ഥിതി ചെയ്യുന്ന സലാൽ ഡാം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ട് ഇന്ത‍്യ. ഡാമിന്‍റെ ഒരു ഷട്ടറാണ് തുറന്നു വിട്ടിരിക്കുന്നത്. ജമ്മു കശ്മീരിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്.

ഈ സാഹചര‍്യത്തിലാണ് നിയന്ത്രിക്കുന്നതിനായി അണക്കെട്ടിന്‍റെ ഷട്ടർ തുറന്നുവിട്ടത്. ഇതോടെ പാക്കിസ്ഥാൻ പ്രളയ ഭീതിയിലായി. നേരത്തെ ഉറി ഡാമിലെ വെള്ളവും ഇന്ത‍്യ തുറന്നു വിട്ടിരുന്നു. ഇന്ത‍്യയുടെ ജലയുദ്ധം പാക്കിസ്ഥാനിലുള്ള കർഷകരെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com