ഇന്ത്യ- പാക് അതിർത്തി സംഘർഷം: കേരളത്തിലും കൺട്രോൾ റൂം തുറന്നു

അതിർത്തി സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും വിദ്യാർഥികൾക്കും വിളിക്കാം
india pakistan border conflict kerala opened control room

ഇന്ത്യ- പാക് സംഘർഷം: കേരളത്തിലും കൺട്രോൾ റൂം തുറന്നു

Updated on

തിരുവനന്തപുരം: അതിർത്തികളിലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു. അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സെക്രട്ടറിയേറ്റിലും നോർക്കയിലുമായാണ് കൺട്രോൾ റൂമകൾ തുറന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരമാണിത്.

ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്‍റെ ഏകോപന ചുമതല. ഫാക്സ് മുഖേനയോ ടെലിഫോൺ മുഖേനയോ ഇ മെയിൽ മുഖേനയോ സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് വിവരങ്ങൾ അറിയിക്കാം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കാനും സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാമെന്നാണ് നിര്‍ദേശം.

സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600

ഫാക്സ്: 0471 -2322600.

ഇമെയിൽ: cdmdkerala@kerala.gov.in.

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍റർ: 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com