പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ; ലോക ബാങ്കിനെയും സമീപിക്കും

2018-2022 കാലഘട്ടത്തിൽ പാക്കിസ്ഥാൻ ഗ്രേ പട്ടികയിലായിരുന്നു
india plans twin financial strikes on Pakistan

പാക്കിസ്ഥാനെതിരേ കടുത്ത നടപടികൾക്ക് ഇന്ത്യ; ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം, ലോകബാങ്കിനെയും സമീപിക്കും

Updated on

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടപടികൾ കടുപ്പിക്കാൻ ഇന്ത്യ. ഭീകരവാദ പ്രവർത്തനത്തിൽ നടത്തുന്ന ഇടപെടലുകൾ തടയാൻ പാക്കിസ്ഥാനെ (FATF) ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. 2018-2022 കാലഘട്ടത്തിൽ പാക്കിസ്ഥാൻ ഈ പട്ടികയിലായിരുന്നു.

ഏജൻസിയുടെ അടുത്ത യോഗത്തിൽ തന്നെ വിഷയം ഉന്നയിക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്. പാരിസ് ആസ്ഥാനമായ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷ‍ക സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്‍റെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത് പാക്കിസ്ഥാന്‍റെ വിദേശ നിക്ഷേപത്തെയും രാജ്യാന്തര ഇടപാടുകളെയും ബാധിക്കും.

ഇതിനു പുറമേ പാക്കിസ്ഥാനുള്ള ധനസഹായം നിർത്തലാക്കാൻ ലോക ബാങ്കിനോടും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള സാമ്പത്തിക സാഹചര്യത്തിൽ ഈ രണ്ട് നടപടികളും സാധ്യമായാൽ പാക്കിസ്ഥാന് ശക്തമായ തിരിച്ചടിയാവും എന്നത് ഉറപ്പാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com