അരുണാചലിലെ സ്ഥലങ്ങളുടെ പേരുമാറ്റിയത് 'അസംബന്ധം'; ചൈനയുടെ നീക്കം തള്ളി ഇന്ത്യ

കഴിഞ്ഞ വർഷവും സമാനമായി അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് വേറെ പേരുകള്‍ നല്‍കി ചൈന പ്രത്യേക മാപ്പ് പുറത്തിറക്കിയിരുന്നു
india rejects china attempt to rename places in arunachal pradesh

അരുണാചലിലെ പ്രദേശങ്ങളുടെ പേരുമാറ്റിയ നടപടി 'അസംബന്ധം'; ചൈനയുടെ നീക്കം തള്ളി ഇന്ത്യ

Updated on

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നൽകി പ്രത്യേക മാപ്പ് പുറത്തിറക്കിയ ചൈനീസ് നടപടിയിൽ എതിർപ്പു പ്രകടിപ്പിച്ച് ഇന്ത്യ. ചൈനയുടെ പ്രവൃത്തി അസംബന്ധമാണെന്നും, പേരുമാറ്റിയതുകൊണ്ട് യാഥാര്‍ഥ്യം മാറുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ നീക്കം തള്ളുന്നതായും വിദേശകാര്യ മന്ത്രാലായം അറിയിച്ചു.

ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുള്ള പട്ടിക ബീജിങ് വീണ്ടും പുറത്തിറക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുന്നത്.

"അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള വ്യർഥവും അസംബന്ധവുമായ ശ്രമങ്ങൾ ചൈന തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അരുണാചൽ പ്രദേശിനെക്കുറിച്ച് ഇന്ത്യയ്ക്ക് വ്യക്തമായ നിലപാടുണ്ട്. കൃത്രിമ നാമകരണം കൊണ്ട് അവിടുത്തെ യാഥാർഥ്യം മാറ്റാൻ കഴിയില്ല. അരുണാചൽ പ്രദേശ് ഇന്നലെയും ഇന്നും ഇന്ത്യയുടെ അവിഭാജ്യവും അനിഷ്യേധ്യവുമായ ഭാഗമാണ്. അത് എല്ലായ്പ്പോഴും അങ്ങനെതന്നെ ആയിരിക്കും" - വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ചൈനയുടെ ഭാഗമായ ടിബറ്റന്‍ പ്രവിശ്യയുടെ ഭാഗമാണ് അരുണാചല്‍ പ്രദേശെന്നും അതിനാൽ അരുണാചലിന്‍റെ ചില ഭാഗങ്ങള്‍ ടിബറ്റിന്‍റെ തെക്കന്‍ ഭാഗമാണെന്നുമാണ് ചൈന അവകാശപ്പെടുന്നത്.

ഇതിനു മുൻപും അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയിട്ടുണ്ട്. 2024ല്‍ സമാനമായി അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് വേറെ പേരുകള്‍ നല്‍കി ചൈന പ്രത്യേക മാപ്പ് പുറത്തിറക്കിയിരുന്നു. ആ സമയത്തും ഇന്ത്യ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com