രാജ്യത്തെ കൊവിഡ് ആക്‌ടീവ് കേസുകളിൽ വർധന; രോഗബാധ കൂടുതൽ കേരളത്തിൽ

കഴിഞ്ഞ 24 മണിക്കുറിനിടെ നടന്ന 27 മരണങ്ങൾ ഉൾപ്പടെ ആകെ മരണസംഖ്യ 5 ല‍ക്ഷത്തിലധികമായി.
രാജ്യത്തെ കൊവിഡ് ആക്‌ടീവ് കേസുകളിൽ വർധന; രോഗബാധ കൂടുതൽ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കണക്കുകളിൽ ഇന്നും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,111 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. ഇതോടെ ആക്‌ടീവ് കേസുകളുടെ എണ്ണം 60,3138.40 ആയി.

8.40 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.94 ശതമാനവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കുറിനിടെ നടന്ന 27 മരണങ്ങൾ ഉൾപ്പടെ ആകെ മരണസംഖ്യ 5 ല‍ക്ഷത്തിലധികമായി.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ. ഇന്നു രാവിലെ പുറത്ത് വന്ന കണക്കുകൾ പ്രകാരം 19,898 ആക്‌ടീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഒപ്പം തന്നെ രോഗമുക്തി നിരക്ക് 98.68 ശതമാനമാണെന്നതും ആശ്വാസകരമാണ്.

Trending

No stories found.

Latest News

No stories found.