വേവിക്കാത്ത ഇറച്ചി കഴിച്ച് 2 വയസുകാരി; ഇന്ത്യയിൽ 4 വർഷത്തിനു ശേഷം വീണ്ടും പക്ഷിപ്പനി മരണം

2021 ൽ ഡൽഹിയിൽ 11 കാരനായ ആൺകുട്ടി മരിച്ചതാണ് റിപ്പോർട്ട് ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പക്ഷിപ്പനി മരണം
india reports first bird flu death in 4 years 2 year old dies after eating raw chicken

വേവിക്കാത്ത ഇറച്ചി കഴിച്ച് 2 വയസുകാരി; ഇന്ത്യയിൽ 4 വർഷത്തിനു ശേഷം വീണ്ടും പക്ഷിപ്പനി മരണം

Updated on

പൾനാഡു: 4 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ആദ്യമായി പക്ഷിപ്പനി മരണം. ആന്ധ്രപ്രദേശിലെ പൾനാഡു ജില്ലയിൽ 2 വയസുകാരിയാണ് മരിച്ചത്. വേവിക്കാത്ത കോഴിയിറച്ചി കഴിച്ചതിനു പിന്നാലെ പെൺകുട്ടിക്ക് എച്ച്5എൻ1 വൈറസ് (പക്ഷിപ്പനി) സ്ഥിരീകരിച്ചിരുന്നു. മതാപിതാക്കളാണ് കുട്ടിക്ക് വേവിക്കാത്ത ഇറച്ചി നൽകിയതെന്നാണ് വിവരം.

2003 ൽ രാജ്യത്താകമാനം പക്ഷിപ്പനി വ്യാപിച്ചതിനു പിന്നാലെ ലോകാരോഗ്യ സംഘടന ശേഖരിച്ച വിവരമനുസരിച്ച് രാജ്യത്തെ രണ്ടാമത്തെ പക്ഷിപ്പനി മരണമാണിത്. 2021 ൽ ഡൽഹിയിൽ 11 കാരനായ ആൺകുട്ടി മരിച്ചതാണ് ആദ്യത്തെ സംഭവം.

ഫെബ്രുവരി 27 ന് പച്ചയിറച്ചി കഴിച്ച പെൺകുട്ടി എയിംസിൽ ചികിത്സയിലിരിക്കെ മാർച്ച് 16 നാണ് മരിച്ചത്. പാചകം ചെയ്യുന്നതിനിടെ കുട്ടി ഇറച്ചി ചോദിച്ചപ്പോൾ അമ്മ പച്ച ഇറച്ചി വായിൽ വച്ച് കൊടുത്തതായും കുട്ടിയത് ചവച്ചരച്ച് കഴിച്ചതായും മാതാപിതാക്കൾ വെളിപ്പെടുത്തി.

ഇറച്ചി കഴിച്ചതിനു പിന്നാലെ കുട്ടിക്ക് കടുത്ത പനിയും വയറിളക്കവും ഉണ്ടായി. തുടർന്നാണ് എയിംസിൽ ചികിത്സയ്ക്കെത്തുന്നത്. തുടർന്ന് കുട്ടിയുടെ മൂക്കിൽ നിന്നം തൊണ്ടയിൽ നിന്നും സാംമ്പിളുകൾ പരിശോധനയ്ക്കയച്ചു. പരിശോധനാ ഫലം എത്തും മുൻപ് മാർടച്ച് 16 ന് കുട്ടി മരിച്ചു. തുടർന്നാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഐസിഎംആർ എന്നിവ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com