രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്; 27 മരണം

അടുത്ത 10/12 ദിവസത്തേക്ക് കൊവിഡ് കേസുകൾ ഉയരുമെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം കുറയുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ
രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്; 27 മരണം

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,753 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 11,109 കൊവിഡ് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

27 പേരാണ് കൊവിഡ് മൂലം മരിച്ചത്. 1.19 ശതമാനമാണ് മരണനിരക്ക്. 98.70 ശതമാനമാണ് രോഗ മുക്തി നിരക്ക്. അടുത്ത 10/12 ദിവസത്തേക്ക് കൊവിഡ് കേസുകൾ ഉയരുമെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം കുറയുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ

Trending

No stories found.

Latest News

No stories found.