വിമാന ദുരന്തത്തിൽ മൃതദേഹം മാറിപ്പോയെന്ന ആരോപണം; പ്രതികരണവുമായി ഇന്ത്യ

യുകെ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
India responds to allegations that body was moved in plane crash

വിമാന ദുരന്തത്തിൽ മൃതദേഹം മാറിപ്പോയെന്ന ആരോപണം; പ്രതികരണവുമായി ഇന്ത്യ

Updated on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറിപ്പോയെന്ന ആരോപണത്തിൽ പ്രതികരിച്ച് ഇന്ത്യ. കുടുംബാംഗങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് യുകെ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

തങ്ങള്‍ക്ക് ലഭിച്ച മൃതദേഹം മാറിപ്പോയെന്ന് ആരോപിച്ച് അപകടത്തില്‍ മരിച്ച രണ്ടുപേരുടെ കുടുംബമാണ് രംഗത്തെത്തിയത്. ഇതിനുപിന്നാലെയാണ് വിദേശകാര്യ വക്താവിന്‍റെ പ്രതികരണം. പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട നിമിഷം മുതല്‍ യുകെ അധികൃതരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണ്. ദാരുണമായ അപകടത്തിന് പിന്നാലെ തന്നെ പതിവ് പ്രോട്ടോക്കോളുകളും സാങ്കേതികതയും അനുസരിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

മൃതദേഹാവശിഷ്ടങ്ങൾ കൈകാര്യം ചെയ്തത് വളരെയധികം പ്രോഫഷണലിസത്തോടെയും മരിച്ചവരോടുള്ള വലിയ ആദരവോടെയുമാണെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com