ചൈനീസ് പൗരന്മാര്‍ക്കു ടൂറിസ്റ്റ് വിസ നല്‍കുന്നത് പുനരാരംഭിച്ച് ഇന്ത്യ

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
India resumes issuing tourist visas to Chinese citizens

ചൈനീസ് പൗരന്മാര്‍ക്കു ടൂറിസ്റ്റ് വിസ നല്‍കുന്നത് പുനരാരംഭിച്ച് ഇന്ത്യ

Updated on

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ഇന്ത്യയുടെ എംബസികളും, കോണ്‍സുലേറ്റുകളും വഴി ചൈനീസ് പൗരന്മാര്‍ക്കു ടൂറിസ്റ്റ് വിസ നല്‍കുന്നത് ഇന്ത്യ പുനരാരംഭിച്ചു. നിയന്ത്രണ രേഖയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സൈനിക സംഘര്‍ഷത്തിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സ്ഥിരപ്പെടുത്താനുള്ള മറ്റൊരു ചുവടുവയ്പ്പായിട്ടാണ് ഈ നീക്കത്തെ കാണുന്നത്.

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ഈ ആഴ്ച ആദ്യം മുതല്‍ ചൈനീസ് പൗരന്മാരില്‍ നിന്ന് ടൂറിസ്റ്റ് വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 2020 ഏപ്രില്‍-മേയ് മാസങ്ങളില്‍ നിയന്ത്രണ രേഖയില്‍ സംഘര്‍ഷം ഉടലെടുത്തതോടെയാണ് ഇന്ത്യ, ചൈനീസ് പൗരന്മാര്‍ക്കു ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചത്.

2020ലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പതിച്ചത്. പരസ്പര ബന്ധം പുനസ്ഥാപിക്കുന്നതിന് ഇരുപക്ഷവും ' ജനോപകാര പദ്ധതികള്‍ ' നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമാണ് ഇപ്പോള്‍ ടൂറിസ്റ്റ് വിസ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നാല് വര്‍ഷത്തിലേറെയായി ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ മുടങ്ങിക്കിടന്നിരുന്ന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഒക്‌റ്റോബറില്‍ പുനരാരംഭിച്ചിരുന്നു. അടുത്ത വേനല്‍ക്കാലത്ത് കൈലാസ് മാനസ സരോവര്‍ യാത്ര പുനരാരംഭിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com