ഇന്ത്യയ്‌ക്കെതിരായ ഏത് ഭീകരപ്രവർത്തനവും യുദ്ധമായി കണക്കാക്കും; സുപ്രധാന തീരുമാനവുമായി രാജ്യം

ഡൽ‌ഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രധാന തീരുമാനം
india says any future act of terror will be considered an act of war against india

ഇന്ത്യയ്‌ക്കെതിരായ ഏത് ഭീകരപ്രവർത്തനവും യുദ്ധമായി കണക്കാക്കും; സുപ്രധാന തീരുമാനവുമായി രാജ്യം

file image
Updated on

ന്യൂഡൽഹി: ഭീകരാക്രമണത്തിനെതിരേ കർശന നടപടിയുമായി ഇന്ത്യ. ഭാവിയിൽ നടക്കുന്ന ഏതൊരു ഭീകര പ്രവർത്തനവും ഔദ്യോഗികമായി ഇന്ത്യക്കെതിരായ യുദ്ധമായി കണക്കാക്കുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വൈകിട്ട് 6 മണിക്ക് വിളിച്ചു ചേർത്തിട്ടുള്ള വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ഡൽ‌ഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രധാന തീരുമാനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com