

ന്യൂഡൽഹി: ഇസ്രയേൽ ആക്രമണം ശക്തമാക്കാൻ തീരുമാനിച്ചതിനിടെ പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഇന്ത്യയും. 6.5 ടൺ മെഡിക്കൽ ഉപകരണങ്ങളും 32 ടൺ ദുരന്ത നിവാരണ സാധനങ്ങളുമായി വ്യോമസേനയുടെ ഐഎഎഫ്-17 വിമാനം പുറപ്പെട്ടു.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വസ്തുക്കൾ, ടെന്‍റുകൾ, സ്ലീപ്പിങ് ബാഗുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാക്ചി പറഞ്ഞു. ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന വ്യോമാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യയും അടിയന്തര സഹായങ്ങൾ നൽകാൻ രംഗത്തിറങ്ങിയത്.