

Randhir Jaiswal
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയതിനെതിരായ പാക്കിസ്ഥാന്‍റെ വിമർശനം കേന്ദ്ര സർക്കാർ തള്ളി. ഇക്കാര്യത്തിൽ അഭിപ്രായം പറയാൻപോലും പാക്കിസ്ഥാന് ധാർമിക അവകാശമില്ലെന്നു വിദേശകാര്യ വക്താവ് രൺധീർ ജയസ്വാൾ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളോടു വിവേചനം കാണിക്കുകയും അടിച്ചമർത്തുകയും മതവിദ്വേഷം പുലർത്തുകയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ. അവരുടെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു- ജയ്സ്വാൾ പറഞ്ഞു.
അയോധ്യയിൽ പ്രധാനമന്ത്രി പതാക ഉയർത്തിയത് ന്യൂനപക്ഷങ്ങൾക്കു മേലുള്ള സമ്മർദം വർധിപ്പിക്കാനും ഇന്ത്യയുടെ മുസ്‌ലിം പൈതൃകം ഇല്ലാതാക്കാനുമാണെന്നായിരുന്നു പാക്കിസ്ഥാന്‍റെ ആരോപണം.