തമോഗർത്ത പഠനം: പുതുവത്സരദിനത്തിൽ കുതിച്ചുയർന്ന് 'എക്സ്പോസാറ്റ്'

ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്ര് വിക്ഷേപണമാണിത്
തമോഗർത്ത പഠനം: പുതുവത്സരദിനത്തിൽ 
കുതിച്ചുയർന്ന് 'എക്സ്പോസാറ്റ്'
Updated on

ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റർ സാലൈറ്റ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് രാവിലെ 9.10 നാണ് എക്സ്പോസാറ്റ് ഉപഗ്രഹവുമായി പി.എസ്.എൽ.വി.സി 58 റോക്കറ്റ് കുതിച്ചുയർന്നത്. സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം.

വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹമാണിത്. 10 ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചു. അഞ്ചുവർഷം നീളുന്നതാണ് എക്സ്പോസാറ്റ് ദൗത്യം. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്ര് വിക്ഷേപണമാണിത്. യുഎസ് മാത്രമേ ഇതിനുമുമ്പ് ഇത്തരം ദൗത്യം നടത്തിയിട്ടുള്ളൂ. 2021 ലാണ് നാസ എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹം വിക്ഷേപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com