വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ - അഫ്ഗാനിസ്ഥാൻ ധാരണ

താലിബാൻ വാണിജ്യ മന്ത്രി അൽഹജ് നൂറുദ്ദീൻ അസീസിയുടെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെയാണ് നീക്കം
india taliban trade deal

വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ധാരണ

Updated on

ന്യൂഡൽഹി: പാക്കിസ്ഥാന്‍റെ ഭീഷണികൾ നേരിടുന്ന അഫ്ഗാനിസ്ഥാനുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ. താലിബാൻ വാണിജ്യ മന്ത്രി അൽഹജ് നൂറുദ്ദീൻ അസീസിയുടെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെയാണ് നീക്കം.

ഇറാനിലെ ചബ്ഹാർ തുറമുഖം വഴിയും ഡൽഹി, അമൃത്സർ നഗരങ്ങളിൽ നിന്നും കാബൂളിലേക്കുള്ള വ്യോമ ഗതാഗതം പുനസ്ഥാപിക്കാനാണ് ധാരണ. ഇതിവഴി ഇന്ത്യ-അഫ്ഗാനിസ്ഥാൻ വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടും.

ഖനനം, കൃഷി, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, ഊർജം, വസ്ത്രം എന്നീ മേഖലകളിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യാപാരികളോട് അഫ്ഗാനിസ്ഥാൻ വ്യവസായ മന്ത്രി അഭ്യർഥിച്ചിരുന്നു. ഒരു ശതമാനം താരിഫ്, വൈദ്യുതി വിതരണം, സൗജന്യം ഭൂമി, 5 വർഷത്തെ നികുതി ഇളവ് എന്നിവയുൾപ്പെടെ നിരവധി ആനുകൂല്യങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com