രാജ‍്യത്തിന്‍റെ സൈനിക ശേഷി വർധിപ്പിക്കാൻ 2,000 കോടി രൂപയുടെ കരാർ; അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം
representative image
India
രാജ‍്യത്തിന്‍റെ സൈനിക ശേഷി വർധിപ്പിക്കാൻ 2,000 കോടി രൂപയുടെ കരാർ; അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം
പുതിയ ഡ്രോണുകൾ, ലോ ലെവൽ വെയ്റ്റ് റഡാർ, വ‍്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ അടക്കം വാങ്ങും
ന‍്യൂഡൽഹി: രാജ‍്യത്തിന്‍റെ സൈനിക ശേഷി വർധിപ്പിക്കുന്നതിനായി 13 കരാറുകൾക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. രണ്ടായിരം കോടി രൂപയുടെ കരാറിനാണ് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്.
പുതിയ ഡ്രോണുകൾ, ലോ ലെവൽ വെയ്റ്റ് റഡാർ, വ‍്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ അടക്കം വാങ്ങും. അടിയന്തരമായി സേനയിലേക്ക് ഈ സംവിധാനങ്ങൾ വാങ്ങുന്നതിനാണ് കരാർ.