
വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും
ന‍്യൂഡൽഹി: വ‍്യാപാര ചർച്ചകൾക്കു വേണ്ടി അമെരിക്കൻ പ്രതിനിധി സംഘം തിങ്കളാഴ്ച രാത്രിയോടെ ഡൽഹിയിലെത്തും. ചൊവ്വാഴ്ച മുതൽ ചർച്ചകൾക്ക് തുടക്കമാവും. യുഎസ് വാണിജ‍്യ ഉപപ്രതിനിധിയായ ബ്രെൻഡൻ ലിഞ്ചിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെത്തുന്നത്.
ഇരു രാജ‍്യങ്ങളും കുറച്ചു മാസങ്ങളായി നിരവധി ചർച്ചകൾ നടത്തിയിരുന്നുയെങ്കിലും ഇടക്കാല വ‍്യാപാര കരാറിലെത്താൻ സാധിച്ചിരുന്നില്ല.
വാണിജ‍്യ വകുപ്പ് സ്പെഷ‍്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായി ഉഭയകക്ഷി വ‍്യാപാര ധാരണകൾ സംബന്ധിച്ച് ചർച്ചയുണ്ടായേക്കും. വാണിജ‍്യമന്ത്രി പിയൂഷ് ഗോയലിനെയും സംഘം കണ്ടെക്കുമെന്നാണ് സൂചന.