

ഇനി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും; പാക് സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്ന് ഇന്ത്യ
file image
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ തിരിച്ചടിക്ക് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളോടാണ് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്.
പാക്കിസ്ഥാൻ ആക്രമണത്തിനു മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. പാക്കിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്താൻ മടിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.