ശാശ്വതസമാധാനം പുലരട്ടെ, ഹോർമൂസ് തുറന്നു കിടക്കട്ടെ; വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇന്ത്യ

സംഘർ‌ഷം ആഗോള വ്യാപാരത്തിലും ഊർജവിതരണത്തിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും പ്രസ്താവനയിൽ പരാമർശിക്കുന്നു
india welcome iran-us war ceasefire
S. Jaishankar
Updated on

ന്യൂഡൽഹി: ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. പശ്ചിമേഷ്യയിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യ പറയുന്നു.

നിലവിലെ സംഘർഷത്തിന് എത്രയും പെട്ടെന്ന് ഒരവസാനം കണ്ടെത്തുന്നതിനായി സംഘർഷം ലഘൂകരിക്കുക, സംഭാഷണം, നയതന്ത്രം എന്നിവ അനിവാര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു. സംഘർ‌ഷം ആഗോള വ്യാപാരത്തിലും ഊർജവിതരണത്തിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും പ്രസ്താവനയിൽ പരാമർശിക്കുന്നു.

ചരക്കുകളുടെയും ഊർജവിഭാഗങ്ങളുടെയും തടസമില്ലാത്ത സഞ്ചാരം ഉറപ്പാക്കാൻ ഹോർമൂസ് കടലിടുക്കി തുറന്നു കിടക്കട്ടെയെന്നും ഇന്ത്യ അഭ്യർഥിച്ചു. ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത നാവിക സ്വാതന്ത്ര്യവും ആഗോളവാണിജ്യത്തിന്‍റെ ഒഴുക്കും നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com