
പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഉയർത്തിയ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ താത്പര്യത്തിന് ഇന്ത്യ മുൻഗണന നൽകുമെന്നും, കര്‍ഷകരും മത്സ്യത്തൊഴിലാളികളും അടക്കമുള്ളവരുടെ താത്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിനായി എന്തുവില കൊടുക്കാനും തയാറാണെന്നും മോദി.
''കര്‍ഷകരുടെ താത്പര്യങ്ങൾക്കാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഇന്ത്യയിലെ കര്‍ഷകരുടെയും കന്നുകാലി വളര്‍ത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളില്‍ രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല'', അദ്ദേഹം കൂട്ടിച്ചേർത്തു.
''ഇതിനു വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാന്‍ തയാറാണ്. രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കന്നുകാലി വളര്‍ത്തുന്നവര്‍ക്കും വേണ്ടി ഇന്ത്യയും തയാറാണ്", പ്രധാനമന്ത്രി വ്യക്തമാക്കി.