പാക്കിസ്ഥാ‌ന് ഐഎംഎഫ് കൊടുക്കുന്നതിൽ കൂടുതൽ ഞങ്ങൾ കൊടുത്തേനേ, പക്ഷേ...: രാജ്‌നാഥ് സിങ്

ജമ്മു കശ്മീർ വികസനത്തിനായി ഇന്ത്യ 90,000 കോടി രൂപയുടെ പാക്കേജാണ് തയാറാക്കിയിരിക്കുന്നതെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
ജമ്മു കശ്മീർ വികസനത്തിനായി ഇന്ത്യ 90,000 കോടി രൂപയുടെ പാക്കേജാണ് തയാറാക്കിയിരിക്കുന്നതെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് India would have helped Pakistan more than IMF, Rajnath
പാക്കിസ്ഥാ‌ന് ഐഎംഎഫ് കൊടുക്കുന്നതിൽ കൂടുതൽ ഞങ്ങൾ കൊടുത്തേനേ, പക്ഷേ...: രാജ്‌നാഥ് സിങ്File
Updated on

ന്യൂഡൽഹി: അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരിക്ക സഹായധനത്തെക്കാൾ കൂടുതൽ നൽകാൻ ഇന്ത്യക്കു സാധിക്കുമായിരുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

''ഇന്ത്യയുമായുള്ള ബന്ധം എന്തിനാണ് പാക്കിസ്ഥാനി സുഹൃത്തുക്കളേ നിങ്ങൾ നശിപ്പിച്ചത്? അല്ലെങ്കിൽ ഞങ്ങൾ സഹായിക്കുമായിരുന്നല്ലോ...'', തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാജ്നാഥ് വ്യക്തമാക്കി.

ജമ്മു കശ്മീർ വികസനത്തിനായി ഇന്ത്യ 90,000 കോടി രൂപയുടെ പാക്കേജാണ് തയാറാക്കിയിരിക്കുന്നത്. പാക്കിസ്ഥാൻ ഐഎംഎഫിൽനിന്ന് ആവശ്യപ്പെട്ടിരിക്കുന്ന സാമ്പത്തിക പാക്കേജുമായി ഇതൊന്നു താരതമ്യം ചെയ്തു നോക്കണമെന്നും രാജ്നാഥ് പറഞ്ഞു.

''നമുക്ക് സുഹൃത്തുക്കളെ മാറ്റാൻ സാധിക്കും പക്ഷേ അയൽക്കാരെ മാറ്റാൻ സാധിക്കില്ല'' എന്ന മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ വാക്കുകളും രാജ്നാഥ് അനുസ്മരിച്ചു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് പാക്കിസ്ഥാൻ പരിഗണിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ പാക്കിസ്ഥാൻ ഭീകര പ്രവർത്തനങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും രാജ്നാഥ് കുറ്റപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com