ഹേമ കമ്മിറ്റി റിപ്പോർട്ട് ഉപയോഗശൂന‍്യം: ബോളിവുഡ് നടി

നാനാ പടേക്കറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മീടൂ പ്രസ്ഥാനത്തിന് ബോളിവുഡിൽ നേതൃത്വം നൽകിയ നടി
Indian actress says Hema committee report useless
ഹേമ കമ്മിറ്റി റിപ്പോർട്ട് ഉപയോഗശൂന‍്യമെന്ന് ഇന്ത‍്യൻ നടി
Updated on

ന‍്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് ഉപയോഗശൂന‍്യമെന്ന് ബോളിവുഡ് നടി തനുശ്രീ ദത്ത. അടുത്തിടെ നടന്ന പരിപാടിക്കിടെയാണ് റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി നടി രംഗത്തെതിയത്. 2017-ൽ നടന്ന ഒരു കാര്യത്തെ കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ അവർക്ക് ഏഴ് വർഷമെടുത്തു. ഈ കമ്മിറ്റികളും റിപ്പോർട്ടുകളും തനിക്ക് മനസിലാകുന്നില്ലെന്നും അവ ഉപയോഗശൂന്യമാണെന്നും തനുശ്രീ വെളിപെടുത്തി.

ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി രൂപീകരിച്ച വിശാഖ കമ്മിറ്റിയെയും തനുശ്രീ വിമർഷിച്ചു ഈ പുതിയ റിപ്പോർട്ടിന്‍റെ പ്രയോജനം എന്താണ്? പ്രതികളെ പിടികൂടി ശക്തമായ ക്രമസമാധാനം നിലനിർത്തുക എന്നതു മാത്രമാണ് ചെയ്യേണ്ടിയിരുന്നത്.

ഇത്രയധികം മാർഗനിർദേശങ്ങളുമായി വന്ന് പേജുകളും റിപ്പോർട്ടുകളും തയ്യാറാക്കിയ വിശാഖ കമ്മിറ്റിയെക്കുറിച്ച് കേട്ടത് ഓർക്കുന്നു. പക്ഷേ അതിനുശേഷം എന്താണ് സംഭവിച്ചത്? കമ്മിറ്റികളുടെ പേരുകൾ മാറിക്കൊണ്ടിരുന്നു.

2017ൽ കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തെ തുടർന്നാണ് വിമൻ ഇൻ സിനിമാ കളക്ടീവിന്‍റെ അഭ്യർഥന പ്രകാരം സമിതി രൂപീകരിച്ചത്. മലയാള ചലച്ചിത്രമേഖലയിൽ ലൈംഗികാതിക്രമങ്ങൾ വ്യാപകമാണെന്ന് വ്യക്തമാക്കുന്ന 235 പേജുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് ഓഗസ്റ്റ് 19 തിങ്കളാഴ്ച്ചയാണ് പുറത്തുവിട്ടത്. ശമ്പള വ്യത്യാസം, ബലാത്സംഗ ഭീഷണികൾ, ലൈംഗിക പരാമർശങ്ങൾ എന്നിവ ഉൾപ്പെടെ സ്ത്രീകൾക്കെതിരായ 17 തരം ചൂഷണങ്ങൾ റിപ്പോർട്ടിൽ വെളിപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സമഗ്രമായ സിനിമാ നിയമം രൂപീകരിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു.

2018ൽ ‘ഹോൺ ഓകെ പ്ലീസ്’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് നാനാ പടേക്കറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മീടൂ പ്രസ്ഥാനത്തിന് ബോളിവുഡിൽ നേതൃത്വം നൽകിയ നടിയാണ് തനുശ്രീ ദത്ത. നാനാ പടേക്കറും ദിലീപും മനോരോഗികളാണെന്ന് നടി കൂട്ടിചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com