ഭൂട്ടാന് സഹായഹസ്തവുമായി ഇന്ത്യൻ സൈന്യം

അമോച്ചു നദിയുടെ തീരത്ത് താമസിക്കുന്നവരെയാണ് ഇന്ത്യൻ സൈന്യം രക്ഷപെടുത്തുന്നത്
Indian Army joins in rescue of people hit by floods in Bhutan

ഭൂട്ടാന് സഹായഹസ്തവുമായി ഇന്ത്യൻ സൈന്യം

Updated on

ന്യൂഡൽഹി: ഭൂട്ടാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് രക്ഷകരായി ഇന്ത്യൻ സൈന്യം. അമോച്ചു നദിയുടെ തീരത്ത് താമസിക്കുന്നവരെയാണ് ഇന്ത്യൻ സൈന്യം രക്ഷപെടുത്തുന്നത്.

ഭൂട്ടാനിലെ താത്കാലിക ക്യാംപുകളിൽ വെള്ളപ്പൊക്കം മൂലം നിരവധി തൊഴിലാളികളും കുടുംബങ്ങളും കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ കാരണം ഭൂട്ടാന്‍റെ ദേശീയ എയർലൈനായ ഡ്രുകെയ്റിന്‍റെ വിമാനങ്ങൾക്ക് പറന്നുയരാൻ കഴിയാത്തതിനാൽ ഇന്ത്യയോട് സഹായം അഭ്യർഥിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനം തുടങ്ങിയത്.

കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്കെത്തിക്കാനും വൈദ്യ സഹായം നൽകാനും ഇന്ത്യൻ സൈനികർ രണ്ടു ഹെലികോപ്റ്റർ വിന്യസിച്ചതായും അറിയിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com