India
ബഹിരാകാശത്ത് 'കൃഷി' നടത്താൻ ഇന്ത്യൻ സഞ്ചാരി | Video
ബഹിരാകാശത്ത് കൃഷിയുൾപ്പടെ 7 പരീക്ഷണങ്ങൾ നടത്താൻ ഒരുങ്ങി ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ല. ഗഗൻയാൻ ദൗത്യത്തിനുള്ള പരിശീലനത്തിന്‍റെ ഭാഗമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 14 ദിവസം താമസിക്കുകയാണ് ശുഭാംശു. അടുത്ത മാസം അവസാനത്തോടെയായിരിക്കും ശുഭാംശുവിനെ വഹിച്ച്കൊണ്ടുള്ള ആക്‌സിയം 4 ദൗത്യം ബഹിരാകാശത്തേക്ക് എത്തുക.
ശുഭാംശുവിനെ കൂടാതെ, യുഎസ്, ഹംഗറി, പോളണ്ട്, എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികളും ഈ യാത്രയിൽ ഉൾപ്പെടുന്നു. ബഹിരാകാശ നിലയത്തിൽ കൃഷി കൂടാതെ, ടാർഡിഗ്രേഡുകൾ എന്നറിയപ്പെടുന്ന വളരെ ചെറിയ ജീവികളുടെ ബഹിരാകാശ നിലയത്തിലെ അതിജീവനം, സൂക്ഷ്മ ആൽഗകൾ വളരുന്നതിന്‍റെ തോത്, മനുഷ്യരുടെ കണ്ണുകൾ, വിരലുകൾ എന്നിവയുടെ ചലനങ്ങൾ തുടങ്ങിയവയും പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നു.