ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ചു; ഒരാൾ മരിച്ചു, 17 പേരെ രക്ഷിച്ചു

4 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്
indian boat fire strait of hormuz rescue

ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ചു; ഒരാൾ മരിച്ചു, 17 പേരെ രക്ഷിച്ചു

representative image

Updated on

ദുബായ്: ഹോർമൂസ് കടലിടുക്കിന് സമീപം 18 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച ചരക്ക് ബോട്ടിന് തീപിടിച്ച് കടലിൽ താഴ്ന്നു. അപകടത്തിൽ ഒരാൾ മരിച്ചു. ബാക്കി 17 പേരേ രക്ഷപെടുത്തി.

ഇതിൽ 4 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. മറ്റൊരു കപ്പലിന്‍റെ സമയോജിതമായ ഇടപെടലിനെ തുടർന്നാണ് 17 പേരെ രക്ഷിക്കാനായത്. അതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

പരുക്കേറ്റ 4 ജിവനക്കാരെ ദുബായിലെ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ട ജീവനക്കാരെ സന്ദർശിച്ചു. അപകടത്തിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com