ഇന്ത്യയുടെ അതിർത്തി ടിബറ്റുമായാണ്; ചൈനക്കെതിരേ അരുണാചൽ മുഖ്യമന്ത്രി

ടിബറ്റിൽ ചൈന നടത്തിയത് അധിനിവേശമാണെന്നത് നിഷേധിക്കാനാവില്ലെന്നും പേമ ഖണ്ഡു തുറന്നടിച്ചു
ടിബറ്റിൽ ചൈന നടത്തിയത് അധിനിവേശമാണെന്നത് നിഷേധിക്കാനാവില്ലെന്നും പേമ ഖണ്ഡു തുറന്നടിച്ചു

ഇന്ത്യയുടെ അതിർത്തി ടിബറ്റുമായാണ്; ചൈനക്കെതിരേ അരുണാചൽ മുഖ്യമന്ത്രി

Updated on

ഇറ്റനഗർ: അരുണാചൽ ഉൾപ്പെടെ ഇന്ത്യൻ സംസ്ഥാനങ്ങൾ നേരിട്ടു ചൈനയുമായി അതിർത്തി പങ്കിടുന്നില്ലെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. ഇന്ത്യൻ സംസ്ഥാനങ്ങളുടെ അതിർത്തി ചൈനയല്ല, ടിബറ്റാണ്. ടിബറ്റിൽ ചൈന നടത്തിയത് അധിനിവേശമാണെന്നത് നിഷേധിക്കാനാവില്ലെന്നും ഖണ്ഡു തുറന്നടിച്ചു. അരുണാചൽ പ്രദേശിന് ഭൂട്ടാനുമായി 100 കിലോമീറ്ററും ടിബറ്റുമായി 1200 കിലോമീറ്ററും മ്യാൻമറുമായി 550 കിലോമീറ്ററും അതിർത്തിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമയുടെ നവതിയാഘോഷത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ പങ്കെടുത്തതിലും ലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേർന്നതിലും ചൈന അസംതൃപ്തി അറിയിച്ചതിനിടെയാണു ടിബറ്റിലെ അധിനിവേശം സൂചിപ്പിച്ച് ഖണ്ഡുവിന്‍റെ പ്രസ്താവന. അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സന്നദ്ധത അറിയിച്ചുകൊണ്ടായിരുന്നു ചൈന ദലൈ ലാമ വിഷയത്തിൽ ഇന്ത്യക്കെതിരേ നിലപാട് സ്വീകരിച്ചത്.

ദലൈ ലാമയെ പ്രശംസിച്ച ഖണ്ഡു അദ്ദേഹത്തിന് ഭാരതരത്നം നൽകണമെന്നും ആവശ്യപ്പെട്ടു. ബ്രഹ്മപുത്രാ നദിയിൽ ചൈന നിർമിക്കുന്ന അണക്കെട്ട് ആശങ്കയുണ്ടാക്കുന്നതെന്നും ഖണ്ഡു. അരുണാചൽ പ്രദേശിനെ സംബന്ധിച്ച് ഇത് ജല ബോംബാണ്. ചൈനീസ് സൈന്യത്തെക്കാൾ ഭീഷണിയാണ് ഈ അണക്കെട്ടുണ്ടാക്കുന്നത്. ചൈനയെ ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും ഖണ്ഡു പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com