'അപകടകരം'; യുക്രെയിനെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം ചേരരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് നിർദേശം

മോസ്കോയിലേക്ക് യാത്ര ചെയ്ത നിരവധി ഇന്ത്യക്കാരെ യുക്രെയിനിലെ യുദ്ധ ജോലികൾക്ക് നിർബന്ധിതരാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് നിർദേശം
Indian citizens advised not to join Russian forces in war against Ukraine

'അപകടകരം'; യുക്രെയിനെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം ചേരരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് നിർദേശം

Updated on

ന്യൂഡൽഹി: യുക്രെയിനെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം ചേരരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. മോസ്കോയിലേക്ക് യാത്ര ചെയ്ത നിരവധി ഇന്ത്യക്കാരെ യുക്രെയിനിലെ യുദ്ധ ജോലികൾക്ക് നിർബന്ധിതരാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് നിർദേശം.

"അടുത്തിടെ ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തതായി റിപ്പോർട്ടുകൾ കണ്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാർ നിരവധി തവണ ഈ നടപടിയുടെ അപകടസാധ്യതകൾ അടിവരയിട്ടു, അതനുസരിച്ച് വളരെ അപകടം നിറഞ്ഞ ഈ സാഹചര്യത്തെ കുറിച്ച് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,"- വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

റഷ്യയിലേക്കെത്തിയ വിദ്യാർഥികളടക്കമുള്ള നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിലേക്ക് ചേർന്നതായി അടുത്തിടെ ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി ഏജന്‍റുമാർ ഇതിനായി പ്രവർത്തിക്കുന്നതായും നിർമാണ ജോലികൾക്കായി എത്തുന്നവരെ കൂടുതലായി യുദ്ധങ്ങൾക്കയക്കുന്നതായും റിപ്പോർ‌ട്ടിൽ ചൂണ്ടിക്കാട്ടുന്നു. പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് വീണ്ടും നിർദേശം നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com