ഗാസയിൽ മുൻ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു

യുഎന്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാഹനത്തിനു നേരേയുണ്ടായ ആക്രമണത്തിലാണ് അനിൽ മരിച്ചത്.
Indian ex-soldier killed in Gaza
Indian ex-soldier killed in Gaza

യുഎൻ: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. യുഎന്‍ സന്നദ്ധ പ്രവര്‍ത്തകനും മുൻ സൈനികനുമായ കേണൽ വൈഭവ് അനില്‍ കാലെ (46) ആണ് കൊല്ലപ്പെട്ടത്. യുഎന്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാഹനത്തിനു നേരേയുണ്ടായ ആക്രമണത്തിലാണ് അനിൽ മരിച്ചത്.

റഫയില്‍നിന്ന് ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയിലേക്കു പോകുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതാദ്യമാണു വിദേശി യുഎന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്.

11 ജമ്മു കശ്മീർ റൈഫിൾസിൽ പ്രവർത്തിച്ചിരുന്ന അനിൽ കാലെ കഴിഞ്ഞമാസമാണ് ഗാസയിലെ യു എൻ രക്ഷാസേവന കോര്‍ഡിനേറ്ററായി പ്രവര്‍ത്തനം ആരംഭിച്ചത്. വെള്ള വാനിന്‍റെ പിന്‍വശത്തെ ഗ്ലാസില്‍ ബുള്ളറ്റ് തുളച്ചുകയറിയതിന്‍റെ പാടുകളുണ്ട്. വാനിലുണ്ടായിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥന് പരുക്കേറ്റു.

Trending

No stories found.

Latest News

No stories found.