അമെരിക്കയില്‍ വാഹനാപകടം: ഇന്ത്യന്‍ കുടുംബത്തിലെ 4 പേർ മരിച്ചു

4 പേരും സംഭവസ്ഥലത്ത് വച്ചു തന്നെ വെന്തുമരിച്ചു.
indian family of 4 died in america car accident

അമെരിക്കയില്‍ വാഹനാപകടം: ഇന്ത്യന്‍ കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

Updated on

വാഷിങ്ടൺ: അമെരിക്കയില്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചു കയറി ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, 2 മക്കള്‍ എന്നിവരാണ് മരിച്ചത്. ഡാലസില്‍ അവധി ആഘോഷിക്കുന്നതിനിടെയാണ് അപകടം.

അറ്റ്ലാന്‍റയിലെ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ദിശ തെറ്റിവന്ന മിനി ട്രക്ക് ഇടിക്കുകയും കാറിന് തീപിടിക്കുകയുമായിരുന്നു. 4 പേരും സംഭവസ്ഥലത്ത് വച്ചു തന്നെ വെന്തുമരിച്ചു.

മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ വേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം സംസ്കാര ചടങ്ങുകൾക്കായി മൃതദേഹങ്ങൾ ഹൈദരാബാദിലേക്ക് കൊണ്ടുവരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com