

ന്യൂഡൽഹി: പാക്കിസ്ഥാനിൽ കറാച്ചിയിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. 2022 മുതൽ ഇവിടെ തടവിൽ കഴിഞ്ഞിരുന്ന ബാബുവാണു മരിച്ചത്.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും ഇദ്ദേഹത്തെ വിട്ടയച്ചിരുന്നില്ല. മരണകാരണമോ, ഇദ്ദേഹത്തിന്‍റെ വിലാസമോ അടക്കം വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും 180 ഓളം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക് ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് വിവരം.
രണ്ടു വർഷത്തിനിടെ പാക് ജയിലിൽ മരണമടയുന്ന എട്ടാമത്തെ ഇന്ത്യക്കാരനാണ് ബാബു. തടവുകാരെ നേരത്തെ വിട്ടയയ്ക്കണമെന്ന ആവശ്യം ഇന്ത്യ നിരന്തരം ഉന്നയിക്കുന്നുണ്ട്.