കടലിൽ നിന്നും വിജയകരമായി വിക്ഷേപിച്ച് 'ബ്രഹ്മോസ് മിസൈൽ'; അഭിമാന നിറവിൽ ഇന്ത്യൻ നേവിയും ഡിആർഡിഒയും

ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈലുകളാണ് ബ്രഹ്മോസ്
കടലിൽ നിന്നും വിജയകരമായി വിക്ഷേപിച്ച് 'ബ്രഹ്മോസ് മിസൈൽ';  അഭിമാന നിറവിൽ ഇന്ത്യൻ നേവിയും ഡിആർഡിഒയും

ഡിആർഡിഒ വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈൽ (brahmos missile) കടലിൽ നിന്നും വിജയകരമായി വിക്ഷേപിച്ച് ഇന്ത്യൻ നാവിക സേന (Indian Navy). തദ്ദേശീയമായി വികസിപ്പിച്ച സീക്കറും ബൂസ്റ്ററും ഉപയോഗിച്ച മിസൈലിന്‍റെ വികസനം അറബിക്കടലിൽ നിന്നാണ്. കൊൽക്കത്ത ക്ലാസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുദ്ധക്കപ്പലാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. പ്രതിരോധത്തിൽ സ്വയം പര്യാപ്തതയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് ഈ പരീക്ഷണമെന്ന്, മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈലുകളാണ് ബ്രഹ്മോസ് (brahmos missile) . ഇന്ത്യയുടേയും റഷ്യയുടേയും സംയുക്ത സംരംഭമായ ബ്രഹ്മോസ് (brahmos missile). നിലവിൽ മിസൈലിൽ കൂടുതൽ തദ്ദേശീയ നിർമിത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനായുള്ള പരിശ്രമത്തിലാണ് ഗവേഷകർ. നിലവിൽ ഇന്ത്യ (india) ബ്രഹ്മോസ് മിസൈലുകൾ (brahmos missile) കയറ്റുമതി ചെയ്യുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com