ഇന്ത്യൻ നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു; ഇടിച്ചിറക്കി

ഹെലികോപ്റ്ററിലുണ്ടായിരുന്ന 3 പേരേയും രക്ഷപ്പെടുത്തി.
ഇന്ത്യൻ നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു; ഇടിച്ചിറക്കി

മുംബൈ: മുംബൈ തീരത്ത് നാവിക (Indian Navy) സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു. സ്ഥിരം യാത്രയ്ക്കിടെ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ആണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 3 പേരേയും രക്ഷപ്പെടുത്തി. അപകടത്തിനുള്ള കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് നേവി വാക്താവ് അറിയിച്ചു.

"ഇന്ത്യൻ നേവി എഎൽഎച്ച് മുംബൈയിൽ നിന്ന് ഒരു പതിവ് പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ടു. തുടർന്ന് മുബൈ (Mumbai ) തീരത്ത് ഇടിച്ചിറക്കുകയായിരുന്നു (emergency landing). നാവിക സേനയുടെ പട്രോളിംഗ് ക്രാഫ്റ്റ് മുഖേന 3 പേരടങ്ങുന്ന ജീവനക്കാരെ ഉടനടി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്." നേവി ഔദ്യേഗിക ട്വിറ്ററിലൂടെ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com