"ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വിശാലമല്ല'': പടക്കപ്പലുകളുടെ ചിത്രം പങ്കുവച്ച് നാവികസേന

തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയതിനു പിന്നാലെയാണ് നവികസേനയുടെ പോസ്റ്റ്
indian navy flexes maritime strength post pahalgam attack

"ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വിശാലമല്ല'': പടക്കപ്പലുകളുടെ ചിത്രം പങ്കുവച്ച് നാവികസേന

നാവിക സേന എക്സിൽ പങ്കുവച്ച ചിത്രം

Updated on

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ സ്വാതന്ത്ര്യം നൽകിയതിനു പിന്നാലെ, യുദ്ധക്കപ്പലുകളുടെ ചിത്രം പങ്കുവച്ച് ഇന്ത്യൻ നാവികസേന.

"ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വിശാലമല്ല'' എന്ന അടിക്കുറിപ്പോടെയാണ് പടക്കപ്പലുകളുടെ ചിത്രം നാവിക സേന എക്സിൽ പങ്കുവച്ചത്.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിർണായക യോഗം ബുധനാഴ്ച ചേരും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സുരക്ഷ‍ാ കാര്യങ്ങൾ യോഗം വിലയിരുത്തും. പാക്കിസ്ഥാനെതിരേ കൂടുതൽ നിയന്ത്രണങ്ങൾക്കും സാധ്യതയുണ്ട്.

indian navy flexes maritime strength post pahalgam attack
അറബിക്കടലിൽ പ്രകമ്പനം സൃഷ്ടിച്ച് ഇന്ത്യൻ മിസൈൽ വിക്ഷേപണങ്ങൾ | Video
indian navy flexes maritime strength post pahalgam attack
ഇന്ത്യ 26 റഫാൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങും; ഫ്രാൻസുമായി കരാർ | Video

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com