ഹണിട്രാപ്പിൽ കുടുങ്ങി പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകി; നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഏതാനും മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ വഴിയാണ് പാക്കിസ്ഥാൻ വനിതാ ഇന്‍റലിജൻസ് ഏജന്‍റ് പ്രദീപിനെ ഹണിട്രാപ്പിൽ കുടുക്കുന്നതെന്നാണ് റിപ്പോർട്ട്
indian navy sailor arrested honey trap defence secrets

ഹണിട്രാപ്പിൽ കുടുങ്ങി പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകി; നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Updated on: 

കോയമ്പത്തൂർ: പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജന്‍റിന്‍റെ ഹണിട്രാപ്പിൽ കുടുങ്ങി തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ 31 കാരൻ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസിന്‍റെ കൗണ്ടർ ഇന്‍റലിജൻസ് സെൽ ശനിയാഴ്ച കോയമ്പത്തൂരിൽ വച്ച് അറസ്റ്റു ചെയ്തത്.

കോയമ്പത്തൂരിലെ നാവികസേനാ നേതൃത്വ പരിശീലന കേന്ദ്രമായ എഎൻഎസ് അഗ്രണിയിൽ മനേജ്മെന്‍റ് ഡെവലപ്മെന്‍റ് കോഴ്സിന് എത്തിയപ്പോഴാണ് അറസ്റ്റ്. ഏതാനും മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ വഴിയാണ് പാക്കിസ്ഥാൻ വനിതാ ഇന്‍റലിജൻസ് ഏജന്‍റ് പ്രദീപിനെ ഹണിട്രാപ്പിൽ കുടുക്കുന്നതെന്നാണ് റിപ്പോർട്ട്.

പ്രദീപുമായി സൗഹൃദം സ്ഥാപിച്ച സേഷം വിശാഖ പട്ടണം നാവികസേന താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ തേടുകയായിരുന്നു. നാവിക സ്വത്തുക്കളെക്കുറിച്ചും കപ്പൽ നീക്കങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തന രീതിയെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങൾ പ്രദീപ് ചോർത്തി നൽകുകയായിരുന്നു. ചോർത്തലിന്‍റെ വ്യാപ്തിയും സ്വഭാവവും എത്രത്തോളമുണ്ടെന്നറിയാൻ അന്വേഷണം പുരോഗമിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com