ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത; റിസർവേഷൻ രീതിയിൽ മാറ്റം

യാത്രികർക്ക് ടിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കുന്നതിനാണ് പുതിയ നടപടി
indian railway change to train reservation chart

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത; റിസർവേഷനിൽ മാറ്റങ്ങളുമായി റെയിൽവേ

file image
Updated on

ചെന്നൈ: ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ നടപടിയുമായി ഇന്ത്യൻ റെയ്ൽവേ. ടിക്കറ്റ് റിസർവേഷൻ ചാർട്ട് ഇനി എട്ട് മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. നിലവിൽ യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കിയിരുന്നത്.

യാത്രികർക്ക് ടിക്കറ്റ് ലഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കുന്നതിനാണ് പുതിയ നടപടി. മാറ്റങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് റെയ്ൽവേയുടെ തീരുമാനം. അതേസമയം, തത്കാൽ ടിക്കറ്റിന് ആധാർ നിർബന്ധമാക്കിയത് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും റെയ്ൽവേ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com