ഭരണകൂടത്തിനെതിരേയെന്ന പ്രസ്താവന; രാഹുൽ ഗാന്ധിക്കെതിരേ കേസ്

ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെതിരേ നടത്തിയ പരാമർശത്തിലാണ് കേസെടുത്തിരിക്കുന്നത്
Controversial remarks; Case filed against Rahul Gandhi
രാഹുൽ ഗാന്ധി
Updated on

ന‍്യൂഡൽഹി: വിവാദ പരാമർശം നടത്തിയതിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ കേസെടുത്തു. ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെതിരേ നടത്തിയ പരാമർശത്തിലാണ് കേസെടുത്തിരിക്കുന്നത്. പ്രതിപക്ഷം പോരാടുന്നത് ആർഎസ്എസിനോടും ബിജെപിയോടും മാത്രമല്ലെന്നും ഇന്ത‍്യൻ ഭരണകൂടത്തിനെതിരേയാണെന്നുമുള്ള പ്രസ്താവനയിലാണ് കേസെടുത്തിരിക്കുന്നത്.

ഗുവഹാത്തിയിലെ പാൻ ബസാർ പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരേ ബിഎൻഎസ് 152, 197 (1) ഡി വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിലെ പുതിയ കോൺഗ്രസ് മന്ദിരത്തിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു രാഹുലിന്‍റെ പരാമർശം.

ആർഎസ്എസ് പ്രത‍്യയശാസ്ത്രത്തോടുള്ള നമ്മളുടെ പോരാട്ടം ന‍്യായമായ പോരാട്ടമാണെന്ന് ആരും കരുതരുത്. ഇതിൽ ന‍്യായമില്ല. നമ്മൾ പോരാടുന്നത് ബിജെപിയെന്ന രാഷ്ട്രീയ സംഘടനക്കെതിരേയാണ്. എന്താണ് രാജ‍്യത്ത് നടക്കുന്നതെന്ന് നിങ്ങൾക്ക് മനസിലായിട്ടില്ല. ബിജെപിയും ആർഎസ്എസും ചേർന്ന് രാജ‍്യത്തെ എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുത്തു.

പോരാട്ടം ബിജെപിക്കെതിരേയാണ് ആർഎസ്എസിനെതിരേയാണ് ഇന്ത‍്യൻ ഭരണകൂടത്തിനെതിരേയാണെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതിലെ ഇന്ത‍്യൻ ഭരണകൂടത്തിനെതിരേയാണെന്നുള്ള പരാമർശത്തിലാണ് കേസെടുത്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com