റഷ്യയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ

പാൽ വാങ്ങാനെന്നു പറഞ്ഞ് രാവിലെ 11 മണിയോടെ അജിത് ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയതാണ്
indian student found dead russian dam

അജിത് സിങ് ചൗധരി

Updated on

ഉഫ: പത്തൊമ്പതു‌ ദിവസം മുൻപ് റഷ്യയിലെ ഉഫ നഗരത്തിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ നിന്ന് കണ്ടെത്തി. രാജസ്ഥാൻ സ്വദേശിയായ അജിത് സിങ് ചൗധരിയുടെ (22) മൃതദേഹമാണ് വൈറ്റ് നന്ദിയോട് ചേർന്നുള്ള അണക്കെട്ടിൽ നിന്നും കണ്ടെത്തിയത്.

2023 ലാണ് ബഷ്കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സ്റ്റിയിൽ എംബിബിഎസ് കോഴ്സിനു ചേരാനായി അജിത് റഷ്യയിലെത്തിയത്. ഒക്റ്റോബർ 19 മുതലാണ് അജിത്തിനെ കാണാാതയത്.

പാൽ വാങ്ങാനെന്നു പറഞ്ഞ് രാവിലെ 11 മണിയോടെ അജിത് ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയതാണ്. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അജിത്തിന്‍റെ മരണം റഷ്യൻ എംബസി കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com