ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍റെ അംഗത്വം യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ് സസ്‌പെന്‍ഡ് ചെയ്തു

അടുത്തു കാലങ്ങളിലുണ്ടായ നിരവധി വിവാദങ്ങൾ ഫെഡറേഷന്‍റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍റെ അംഗത്വം യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ് സസ്‌പെന്‍ഡ് ചെയ്തു

സൂറിച്ച്: ഇന്ത്യൻ ഗുസ്തി ഫെഡറേഷന്‍റെ അംഗത്വം സസ്പെൻഡ് ചെയ്ത് ലോക സംഘടനയായ യുണൈറ്റഡ് വേൾഡ് റസ്‌ലിങ്. ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താതിനെ തുടർന്നാണ് നടപടി.

അടുത്തു കാലങ്ങളിലുണ്ടായ നിരവധി വിവാദങ്ങൾ ഫെഡറേഷന്‍റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഈ വർഷം ജൂണിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. എന്നാൽ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരായ പ്രതിഷേധവും വിവിധ സംസ്ഥാന യൂണിറ്റുകളുടെ നിയമപരമായ നടപടികളും കാരണം തെരഞ്ഞെടുപ്പ് പല തവണയായി മാറ്റിവയ്ക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com