ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ മോഷണം: 66 കോടിയിലധികം ഡേറ്റ ചോർത്തി: മുഖ്യപ്രതി പിടിയിൽ

ബൈജൂസ്, വേദാന്തു തുടങ്ങിയ വിദ്യാഭ്യാസ ആപ്ലിക്കേഷനുകളിൽ നിന്നുള്ള ഡേറ്റകളും ഇക്കൂട്ടത്തിലുണ്ട്
ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ മോഷണം: 66 കോടിയിലധികം  ഡേറ്റ ചോർത്തി: മുഖ്യപ്രതി പിടിയിൽ
Updated on

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ മോഷണത്തിലെ പ്രധാന പ്രതി പിടിയിൽ. ഹരിയാന സ്വദേശിയായ വിനയ് ഭരദ്വാജ് എന്നയാളെയാണു ഹൈദരാബാദിലെ സൈബരാബാദ് പൊലീസ് പിടികൂടിയത്. രാജ്യത്തെ 66.9 കോടി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡേറ്റയാണ് ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നതെന്നു പൊലീസ് അറിയിച്ചു. ബൈജൂസ്, വേദാന്തു തുടങ്ങിയ വിദ്യാഭ്യാസ ആപ്ലിക്കേഷനുകളിൽ നിന്നുള്ള ഡേറ്റകളും ഇക്കൂട്ടത്തിലുണ്ട്.

രാജ്യത്തെ 24 സംസ്ഥാനങ്ങളിലെയും 8 മെട്രൊപൊളിറ്റൻ നഗരങ്ങളിലെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡേറ്റയാണ് അനധികൃതമായി കൈവശം വച്ചിരുന്നത്. കൂടാതെ ജിഎസ്ടി, ആർടിഒ, ആമസോൺ, നെറ്റ്ഫിള്ക്സ്, യൂട്യൂബ്, പേടിഎം, ഫോൺപേ തുടങ്ങിയവയിൽ നിന്നുള്ള കസ്റ്റമർ ഡേറ്റയും ഇക്കൂട്ടത്തിൽ പെടുന്നു. എട്ടു നഗരങ്ങളിലെ ക്യാബ് ഉപയോക്താക്കളുടെ വിവരങ്ങളും, തൊഴിലാളികളുടെ വിവരങ്ങളും വിനയ് ഭരദ്വാജിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഫരീദാബാദിൽ ഇൻസ്പൈർ വെബ്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു വിനയ്. ക്ലൗഡ് ഡ്രൈവ് ലിങ്കുകൾ വഴി ഡേറ്റ വിൽപ്പനയായിരുന്നു ഇദ്ദേഹം തുടർന്നു കൊണ്ടിരുന്നത്. നീറ്റ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എല്ലാ വിശദാംശങ്ങളും ഇദ്ദേഹത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടു മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കു മുമ്പ് നോയിഡയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.