രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 4 മരണം

കേരളത്തിലും ആക്റ്റിവ് കേസുകളുടെ എണ്ണം കുറഞ്ഞു
indias covid cases drops to 6483

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 4 മരണം

Updated on

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആക്റ്റിവ് കേസുകളുടെ എണ്ണം 6,483 ആയി കുറഞ്ഞു. ചൊവ്വാഴ്ച 6,836 പേരായിരുന്നു കൊവിഡ് പൊസിറ്റിവായിരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു പേരാണ് രോഗം ബാധിച്ചു മരിച്ചത്. മഹാരാഷ്ട്രയിൽ രണ്ടു പേരും, കേരളം, ഡൽഹി എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്.

മരിച്ച നാലു പേരും പ്രായമായവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മറ്റ് വിട്ടുമാറാത്ത അസുഖങ്ങളും ഉള്ളവരായിരുന്നുവെന്നാണ് വിവരം.

ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ കേരളത്തിലാണ് ഉള്ളതെങ്കിലും ആക്റ്റിവ് കേസുകളുടെ എണ്ണം കുറഞ്ഞു എന്നത് ആശ്വാസമാണ്. 1,384 കൊവിഡ് കേസുകളാണ് കേരളത്തിലുള്ളത്. ഒറ്റ ദിവസം 275 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

തൊട്ടുപിന്നാലെ, ഗുജറാത്ത് (1105), പശ്ചിമ ബംഗാൾ (747), കർണാടക (653), ഡൽഹി (620), മഹാരാഷ്ട്ര (489), രാജസ്ഥാൻ (302), ഉത്തർപ്രദേശ് (275), തമിഴ്‌നാട് (224) എന്നിങ്ങനെ ആക്റ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com