ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്നു തെന്നിമാറി; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

74 യാത്രക്കാക്കാരുമായി പറന്ന ഇൻഡിഗോ വിമാനമാണ് റൺവേയിൽ നിന്നു തെന്നിമാറിയത്
indigo airplane near miss runway excursion landed safely

ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി ഇൻഡിഗോ വിമാനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

file image

Updated on

പട്ന: ഡൽഹിയിൽ നിന്നും പട്നയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഇൻ‌ഡിഗോയുടെ A320 എന്ന ചെറു വിമാനമാണ് ലാൻഡിങ് നടത്താനാവാതെ തെന്നിമാറിയത്.

ഇറങ്ങേണ്ട ദൂര പരിധിയിൽ നിന്നും പരമാവധി ദൂരം പിന്നിട്ടാണ് വിമാനം ലാൻഡിങ്ങിനൊരുങ്ങിയത്. അപകടം ഉണ്ടാകുമെ്ന് ഉറപ്പായതോടെ സാഹസികമായി വിമാനം പറന്നുയരുകയായിരുന്നു.

പിന്നീട് മൂന്നു തവണയോളം വിമാനത്താവളത്തിന് മുകളിൽ ചുറ്റിപ്പറന്ന ശേഷം വിമാനം ലാൻഡിങ് പൂർത്തിയാക്കി. 174 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com