യാത്രാ പ്രതിസന്ധി; ഇൻഡിഗോ ആഭ്യന്തര സമിതിയെ നിയോഗിച്ചു

ക്യാപ്റ്റൻ ജോൺ ഇൽസനാണ് സമിതിയുടെ തലവൻ
indigo appointed new domestic conmmittee

ഇൻഡിഗോ ആഭ്യന്തര സമിതിയെ നിയോഗിച്ചു

Updated on

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ ഇൻഡിഗോ ആഭ്യന്തര സമിതിയെ നിയോഗിച്ചു. പ്രതിസന്ധിയുടെ കാരണം കണ്ടെത്താനും, വിശകലനം ചെയ്യാനുമാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. ക്യാപ്റ്റൻ ജോൺ ഇൽസനാണ് സമിതിയുടെ തലവൻ. സമിതിയെ ഇൻഡിഗോ ബോർഡ് യോഗം അംഗീകാരം നൽകി.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഡിസംബർ രണ്ടുമുതൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

തുടർന്ന് യാത്ര മുടങ്ങുകയും, വിമാനത്താവളത്തിൽ കുടുങ്ങി കിടക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. ഇതോടെ പല കോണുകളിൽ നിന്നും ഇൻഡിഗോക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ ഡൽഹി ഹൈക്കോടതി വിശദീകരണം തേടുകയും, വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com