മേയ് 10 വരെ പത്ത് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി ഇൻഡിഗോ

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ഇൻഡിഗോ അറിയിച്ചു
indigo cancels flights to and from 10 airports till may 10

മേയ് 10 വരെ പത്ത് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി ഇൻഡിഗോ

Updated on

ന്യൂഡൽഹി: പാക്കിസ്ഥാൻ സംഘർഷം തുടരുന്നതിനിടെ 10 വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി ഇൻഡിഗോ. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ ഇൻഡിഗോ വിശദീകരിക്കുന്നു.

ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡിഗഡ്, ധരംശാല, ബികാനീർ, ജോധ്പൂർ, കിഷ്ണഗർ, രാജ്കോട്ട് എന്നീ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. മേയ് 10 രാത്രി 12 മണിവരെയാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.

സാഹചര്യം വിലയിരുത്തുകയും അധികൃതരുമായി ഇക്കാര്യം നിരന്തരം ചർച്ച ചെയ്യുന്നുണ്ടെന്നും കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. സർവീസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com